ടോക്സിക് പ്രീ റിലീസ് ഇവന്റിനിടെ സൗണ്ട് സിസ്റ്റം തകർന്നുവീണ് അപകടം… വിദ്യാര്‍ഥികള്‍ക്ക്….

മല്ല റെഡ്ഡി സർവകലാശാലയിൽ നടന്ന ‘ടോക്സിക്’ സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെ സൗണ്ട് സിസ്റ്റത്തിന്റെ സ്റ്റാൻഡ് തകർന്നുവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ബോധം നഷ്ടപ്പെട്ടതായാണ് വിവരം. യഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. വേദിക്ക് സമീപം സ്ഥാപിച്ചിരുന്ന വലിയ സൗണ്ട് സിസ്റ്റം നിലംപൊത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫ്‌ളഡ് ലൈറ്റുകളും ഇതോടെ താഴെ വീണു. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ തിരുവോണ ദിനമായ 26ന് തിയേറ്ററുകളിലെത്തും. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച സിനിമയുടെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലെ ഡബ്ബിംഗ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്.

Related Articles

Back to top button