45 ലിറ്റർ പഴകിയ എണ്ണ, പഴകിയ ചിക്കൻ, ചോർ, ന്യൂഡിൽസ്, മുട്ട കുബ്ബൂസ്..

അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടിച്ചെടുത്തു. 45 ലിറ്റർ പഴകിയ എണ്ണ, ചിക്കൻ, പഴകിയ ചോറ്, പഴകിയ ന്യൂഡിൽസ്, പഴകിയ മുട്ട, കാലാവധി കഴിഞ്ഞ കുബ്ബൂസ്, പഴകിയ ചിക്കൻ എന്നീ സാധനങ്ങളാണ് പിടിച്ചെടുത്തത്. ബൈപ്പാസിലെ വ്യാപാര സ്ഥാപനങ്ങളായ കെ എഫ് സി, ഫിൽ ഫിൽ, തബാദ് പ്ലേറ്റ്സ് ബൈ നേഹ, പറക്കൻസ്, റെഡ് ടീ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലും വലിയ തോതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.



