പുരുഷന്മാർക്ക് വയറും മാറും വളരുന്നത് രൂപ വൈകൃതം.. അപ്പോൾ..

പുലിക്കളിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വി.കെ. ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും, ആ വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ പരാമർശം. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നും, നാട്യശാസ്ത്രത്തിൽ ഇതിനെ ‘ശാർദൂലവിക്രീഡിതം’ എന്നാണ് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
അതേസമയം, വികെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.




