വിജയ്–തൃഷ സല്യൂട്ടിൽ ആഞ്ഞടിച്ച് മുരശൊലി

ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ സിനിമ താരം തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരശൊലി. ഓഗസ്റ്റ് 15 ന് ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ പങ്കെടുത്തതും മുൻനിരയിൽ വിജയുടെ മാതാപിതാക്കൾക്ക് അടുത്ത് സീറ്റ് ലഭിച്ചതും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനു പുറമേ വിജയ് പരേഡിൽ സല്യൂട്ട് നൽകുമ്പോൾ തൃഷ തിരിച്ച് സല്യൂട്ട് കൈമാറുന്ന വിഡിയോയും വൈറലായിരുന്നു. മുഖ്യമന്ത്രിയുടേയും നടിയുടേയും ഈ പ്രവൃത്തിയേയും മുരശൊലി എഡിറ്റോറിയലിൽ വിമർശിച്ചിട്ടുണ്ട്.

Related Articles

Back to top button