ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടി.. അനുമതി നിഷേധിച്ച് …

എസ്എഫ്ഐ അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. പാലയാട് ക്യാമ്പസ് യൂണിയൻറെ ഷീ ഫെസ്റ്റിനാണ് വിസി അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർ മന്തർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. പരിപാടി നടത്താൻ നിശ്ചയിച്ച സെമിനാർ ഹാൾ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയെ വെല്ലുവിളിച്ച് പരിപാടി നടത്താൻ ഒരുങ്ങുകയാണ് എസ്എഫ്ഐ.

Related Articles

Back to top button