ബിജെപി കൊടിമരത്തിനോട് ചേർത്ത് ദേശീയ പതാക.. കേസ്..

ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി കൊടിമരത്തിനോട് ചേർത്ത് ദേശീയ പതാക കെട്ടി. സൂര്യാസ്തമയത്തിന് ശേഷവും ദേശീയ പതാക മാറ്റിയില്ല എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്. ബിജെപി പ്രവർത്തർക്കെതിരെ ദേശീയ ചിഹ്നത്തെ അനാദരിക്കൽ വകുപ്പും ചുമത്തിയിട്ടുണ്ട്.




