സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ് സംഭവം. ആക്രമണത്തിൽ പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെട്ടു. സിജെപി പ്രവർത്തകൻ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ പ്രാദേശിക ബിജെപി നേതാക്കളാണെന്ന് അഭിജീത് ദീപ്കെ ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഷെയ്ഖ് പോലീസിനെ സമീപിച്ചെങ്കിലും, പരാതി രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നാണ് ആരോപണം. വ്യാഴാഴ്ചയാണ് ഷെയ്ഖിന്റെ വീടിന് നേരെ ആക്രമണമുണ്ടാവുന്നത്.

സിജെപിയുടെ സ്കൂൾ ഠീക് കരോ ക്യാമ്പയിനിന്റെ ഭാഗമായി കരിസന്ദയിലെ ഒരു സ്കൂൾ സന്ദർശിച്ച വിവരം ഷെയ്ഖ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോയിൽ സ്കൂളിലെ മോശം അവസ്ഥയെക്കുറിച്ച് പങ്കുവച്ചതാവാം പ്രകോപനത്തിന് പിന്നിലെ കാരണം. ഇതിന്ന് പിന്നാലെ ബിജെപി പ്രവർത്തകർ തന്റെ വീട്ടിലെത്തി, തന്നെയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നുവെന്ന് ഷെയ്ഖ് വ്യക്തമാക്കി. ആക്രമണത്തിൽ ഷെയ്ഖിന്റെ കഴുത്തിലാണ് പരുക്കേറ്റത്. എന്നാൽ, പിതാവ് ജനാബ് മാഫിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button