മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കർ ഉചിതമായ തീരുമാനമെടുക്കണമെന്ന്..

ചെക്ക് കേസിൽ മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഉടൻ നിയമപരമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം. കേസിലെ പരാതിക്കാരൻ ദിനേശ് മേനോൻ നൽകിയ ഹ‍ർജി തീ‍ർപ്പാക്കിയാണ് ഉത്തരവ്. സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കിൽ പരാതി ഗവർണർക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പന് എംഎൽഎ ആയി തുടരാൻ കഴിയില്ലെന്നാണ് ഹർജിക്കാരൻറെ വാദം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും സ്പീക്കർ നടപടിയെടുക്കാതെ പരാതി നീട്ടികൊണ്ടുപോയെന്നാരോപിച്ചാണ് ഹ‍ർജിക്കാരൻ ഹൈക്കോടതിയിലത്തിയത്. അതേസമയം ഒറ്റ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിച്ചാൽ മാത്രമാണ് തന്നെ അയോഗ്യനാക്കാൻ കഴിയുകയുള്ളൂവെന്നാണ് മാണി സി കാപ്പൻ കോടതിയെ അറിയിച്ചത്.

Related Articles

Back to top button