മോഹനന്‍ കുന്നുമ്മലിനെതിരെ എഐഎസ്എഫ്….

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിൻ്റെ വിവാദ പരാമര്‍ശത്തിനെതിരെ എഐഎസ്എഫ് രംഗത്ത്. വന്ദേമാതരം പൂര്‍ണ്ണ ആലാപനത്തെ എതിര്‍ക്കുന്നവരെ ആക്ഷേപിച്ച വിസിയുടെ നടപടി സംസ്‌കാരശൂന്യമെന്ന് എഐഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വി സിയുടെ പരാമര്‍ശം പദവിയുടെ അന്തസ്സിനും സര്‍വകലാശാലയുടെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും ചരിത്രത്തെ ഏകപക്ഷീയമായി സമീപിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും എഐഎസ്എഫ് വ്യക്തമാക്കി.



