മദ്യപിച്ച് ലക്കുകെട്ട് ഥാറുമായി റോഡിലേക്കിറങ്ങി, ഇടിച്ചത് രണ്ട് വാഹനങ്ങളിൽ

മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനം ഇടിച്ചത് രണ്ടു കാറുകളിൽ. താമരശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിലെത്തിയ ഥാർ ആണ് രണ്ടുകാറുകളിൽ ഇടിച്ചത്. താമരശ്ശേരി മുക്കം റോഡിൽ പഴശ്ശിരാജ സ്‌കൂളിന് മുൻവശത്തായിരുന്നു അപകടം.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലേക്കാൻ ഥാർ ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു. അപകടത്തിൽ രണ്ട് കാറുകളും തകർന്നു. ഥാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഥാറിലെ ഡ്രൈവർ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് ഷാഹിദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനത്തിൽനിന്നും ബിയർ കാനുകൾ പിടികൂടുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button