80ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം

രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്. ചെങ്കോട്ടയിൽ രാവിലെ 07:30 യോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. പതാക ഉയർത്തുന്നതിനോടൊപ്പം 21 ആചാരവെടികൾ മുഴക്കും. ദേശീയ പതാകയേന്തിയ MI 17 വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നാലെ ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കും. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ചരിത്രത്തിലാദ്യമായാണ് ഇന്ന് ചെങ്കോട്ടയിൽ വന്ദേ മാതരം ആലപിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം 22 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഭാഷിണി AI സാങ്കേതികവിദ്യ ഉപയോഗിക്കും. ചെങ്കോട്ടയിലെ അതിഥികൾക്കുള്ള ഇരിപ്പിട മേഖലകൾക്ക് ഇത്തവണ ഇന്ത്യയിലെ വിവിധ കായലുകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.



