രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി…യുവാക്കൾ രാജ്യത്തിന്റെ സ്വത്ത്….

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. യുവാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാർഥികൾക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായും ദ്രൗപതി മുർമു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂർണമായ ആലാപനത്തിന് ശേഷമാണ് രാഷ്ട്രപതിയുടെ അഭിസംബോധന ആരംഭിച്ചത്.




