കാലടി വിസിക്കെതിരായ കയ്യേറ്റം….ശക്തമായി അപലപിച്ച് ഗവർണർ….

തിരുവനന്തപുരം: കാലടി വിസി ഡോ. സിസ തോമസിനെതിരായ കയ്യേറ്റത്തിലും ശവമഞ്ചമൊരുക്കിയുള്ള പ്രതിഷേധത്തിലും കടുത്ത ആശങ്ക അറിയിച്ച് ഗവർണ്ണർ. ലോക്ഭവനിൽ വൈകിട്ട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ശക്തമായ നടപടിയും ആവശ്യപ്പെട്ടു. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച് സംസ്ഥാനത്തെ വിസിമാരുടെ കൂട്ടായ്മ പ്രതിഷേധക്കുറിപ്പ് ഇറക്കി. വീഡിയോ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികൾക്കെതിരെ ഇതുവരെ കേസ് എടുക്കാത്തതും ചൂണ്ടിക്കാട്ടുന്നു. കേരളത്തെ കുറിച്ച് സംഭവം മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നും വിസിമാർ വ്യക്തമാക്കി.



