മെസ്സി വരുമെന്ന പേരിലെ തട്ടിപ്പ്.. പൊലീസിന്റെ മുന്നറിയിപ്പും സർക്കാർ…

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർമാരുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സർക്കാർ അത് അവഗണിച്ചാണ് മുന്നോട്ട് പോയതെന്നാണ് പുറത്തുവരുന്ന വിവരം.

സ്പോൺസർമാർക്കെതിരെ 19 കേസുകളുണ്ടെന്ന് വ്യക്തമാക്കിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടുന്നവരാണ് സ്പോൺസർമാരെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുള്ള ഫണ്ടിന്റെ ഉറവിടം കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ സാധ്യതയുണ്ടെന്നും ഇത് സംസ്ഥാന സർക്കാരിനെതിരായ നടപടിയായി ചിത്രീകരിക്കപ്പെടാൻ ഇടയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു അന്താരാഷ്ട്ര മത്സരം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പരിപാടി ഒരു സ്വകാര്യ ചാനലിനുള്ള പ്രമോഷൻ പരിപാടിയായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ടായിരുന്നു.

വിഷയം അതീവ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും സർക്കാരിനെതിരെ ആരോപണങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നടപടിക്രമങ്ങളും സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് സാധ്യതയുണ്ട്.

Related Articles

Back to top button