കൊല്ലത്ത് വൻ ലഹരിവേട്ട; 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൊല്ലത്ത് വൻ ലഹരിവേട്ട. കൊട്ടാരക്കരയിൽ നടത്തിയ പരിശോധനയിലാണ് മാരക രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. 50 ഗ്രാം എംഡിഎംഎയാണ് ഇവരിൽ ഇന്നും കണ്ടെടുത്തത്. സംഭവത്തിൽ ബിപിൻ, അനന്ദു അഭിലാഷ്, അതുൽകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര പോലീസും റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ലഹരിവസ്തുക്കൾ പ്രതികൾ ബംഗളുരുവിൽ നിന്നും എത്തിച്ചതെന്നാണ് വിവരം. സംഭവത്തിൽ കൊട്ടരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.



