ജി സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെബി ഗണേഷ് കുമാർ

ജി സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെബി ഗണേഷ് കുമാർ. അനിതി ചെയ്യുന്നവർ പുറത്തുപോകണമെന്നും മര്യാദകേടുകൾ ജനമധ്യത്തിൽ പറയുമെന്നും ഗണേഷ് കുമാർ പറഞ്ഞു. കേസ് കൊടുക്കാൻ താൻ ദ്ദേശിക്കുന്നില്ല. നിയമപോരാട്ടം നടക്കുമ്പോൾ സുകുമാരൻ നായർക്കല്ല, എൻഎസ്എസിനാണ് പണം നഷ്ടമാകുക. സുകുമാരൻ നായരെ എൻഎസ്എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയല്ല തന്റെ ലക്ഷ്യമെന്നും എല്ലാവർക്കും മന്നം സമാധിയിൽ പോകാൻ അവസരം വേണമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.



