തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചെരിഞ്ഞു….

വാളയാറിൽ ചാവടിപ്പാറ പുതുപ്പതിയിൽ തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയാണ് തട്ടിയത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് അപകടം. തീവണ്ടിയുടെ എൻജിനടിയിലാണ് രണ്ട് ആനകളും കുടുങ്ങിക്കിടക്കുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവയെ എടുത്തുമാറ്റാൻ കഴിഞ്ഞിട്ടില്ല. വാളയാർ പോലീസും വനംവകുപ്പ് അധികൃതരും ഉൾപ്പെടെ സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Related Articles

Back to top button