മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ മെറ്റ നീക്കിയതിൽ വിവാദം…പങ്കില്ലെന്ന് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ‘മെറ്റ’ നീക്കിയതിൽ വിവാദം. സംഭവത്തിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബർ വിഭാഗവും അറിയിച്ചു. രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കംചെയ്യാൻ ആവശ്യപ്പെടാറില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം വ്യക്തിപരമായി അവഹേളിക്കുന്നതും അശ്ലീല സ്വഭാവമുള്ളതുമായ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെടാറുണ്ട്. നീക്കംചെയ്തുവെന്ന് ആരോപണം ഉയർന്ന പോസ്റ്റുകൾ ഈ വിഭാഗത്തിൽപ്പെട്ടവയല്ല.

മെറ്റ ആശ്രയിക്കുന്ന എ.ഐ. സാങ്കേതികവിദ്യയിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം അടുത്തിടെ ചില പോസ്റ്റുകൾ നഷ്ടമാകുന്നതായി കണ്ടെത്തിയിരുന്നു. ഇതാണോ മുഖ്യമന്ത്രിക്ക് എതിരായ വിമർശനങ്ങളിലും സംഭവിച്ചതെന്ന് സംശയമുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button