ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങി പശു.. ജെസിബി ഉപയോഗിച്ച് പുറത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും.. പിന്നാലെ..

കാരശ്ശേരി പഞ്ചായത്ത് ഓടതെരുവിൽ ക്രഷറിലെ എംസാൻന്റ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഓടതെരുവിലെ ലങ്ക സുബ്രമണ്യൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ്, അബ്ദുറഹിമാൻ എല്ലങ്ങൽ എന്ന ആളുടെ പശുവാണ് സ്ലറിയിൽ അബദ്ധത്തിൽ അകപ്പെട്ടത്.
നാട്ടുകാർ ജെസിബി ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ മുക്കം അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.



