വീണ്ടും ആർഎസ്എസ് വേദിയിൽ എം ജി വൈസ് ചാൻസിലർ

ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിൽ ഉദ്ഘാടകനായാണ് വൈസ് ചാൻസലർ പങ്കെടുത്തത്. തൻ്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങിൽ തന്നെ വിസി പ്രസംഗിച്ചു. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും, പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം. ദേശസ്നേഹം, ധാർമികത, രാഷ്ട്രബോധം എന്നിവയാണ് എല്ലാത്തിലും വലുതെന്നും അദ്ദേഹം വ്യക്തമാക്കി.



