സ്വാതന്ത്ര്യ ദിനാഘോഷം: സർക്കാരിന്റെ ഒന്നാം ഉത്തരവിൽ വന്ദേമാതരമില്ല.. ഒന്നാം ഉത്തരവ് പുറത്ത്

സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സർക്കാരിന്റെ ഒന്നാം ഉത്തരവ് പുറത്ത്. ഉത്തരവിൽ വന്ദേമാതരം ആലപിക്കുന്നതിനെ കുറിച്ച് പരാമർശമില്ല. ഓഗസ്റ്റ് 4ന് പൊതുഭരണ വകുപ്പാണ് സർക്കുലർ പുറത്തിറക്കിയത്. ഓഗസ്റ്റ് 6ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ രണ്ടാം ഉത്തരവിലാണ് വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറി സർക്കുലറായി നൽകുന്നത് കേന്ദ്ര നിർദേശമാണെന്ന് മന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ ഏത് പരിപാടിയിലും മുൻപ് പാടിയ രണ്ട് ഖണ്ഡിക മാത്രമേ പാടൂ എന്നും മന്ത്രി വ്യക്തമാക്കി. ലോക് ഭവന്റെ നിർദേശം കൈമാറുകയാണ് ചീഫ് സെക്രട്ടറി ചെയ്തതെന്നാണ് കഴിഞ്ഞ ദിവസവും മന്ത്രിമാർ വ്യക്തമാക്കിയത്.

എന്നാൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിർദേശം തദ്ദേശ സ്ഥാപനങ്ങൾക്കുള്ളതാണ്. ഇത് മറികടക്കാൻ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കഴിഞ്ഞേക്കില്ലെന്നാണ് വിവരം. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിച്ചില്ലെങ്കിലും, തദ്ദേശ സ്ഥാപനങ്ങളിലെ പതാക ഉയർത്തൽ ചടങ്ങിൽ ഉൾപ്പെടെ മുഴുവൻ ഖണ്ഡികയും ആലപിക്കേണ്ടി വന്നേക്കും.

Related Articles

Back to top button