സമൂഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി, ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ച് സ്റ്റോറികൾ

ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി. ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് താഴെയും കമന്റ് ചെയ്തിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കി എന്നും ഇനി മുകളിൽ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അർജുന്റെ ഫോൺ മാറ്റാരോ കൈകാര്യം ചെയ്യുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അർജുൻ ആയെങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്



