വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം…

കൊല്ലം: ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു. വരവിള സന്നിധാനത്ത് അഭിലാഷ്–ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയാണ് തെരുവുനായയെ ഓടിച്ചുവിട്ടത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ അഭിതേജിനെ ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്. അതേസമയം, ക്ലാപ്പന പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായകൾ പ്രദേശത്ത് ഭീതി സൃഷ്ടിക്കുകയാണ്. അടുത്തിടെ ഒരു വീട്ടിലെ 17 കോഴികളെ തെരുവുനായകൾ കടിച്ചുകൊന്ന സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Back to top button