കേരളത്തിൽ അതിശക്ത മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പമ്പ കരകവിഞ്ഞൊഴുകുന്നു

കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. തമിഴ്നാട് തീരത്തിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിലും വ്യാപകമായ മഴയും ചിലയിടങ്ങളിൽ അതിശക്ത മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പ ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തതോടെ വിവിധ ജില്ലകളിൽ ജാഗ്രത ശക്തമാക്കി. ഇന്ന് (തിങ്കളാഴ്ച) മുതൽ ഓഗസ്റ്റ് 7 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു



