ആലപ്പുഴയിൽ റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു… യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിൽ….

ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ നെടുമുടിയില്‍ ഈ മാസം പതിനാറിന് ഉണ്ടായ സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന പരാതിയുമായി മര്‍ദനമേറ്റ യുവാവിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. എന്നാല്‍ കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ യുവാവ് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയാണെന്നും തന്നെ ആക്രമിക്കാന്‍ യുവാവ് ശ്രമിച്ചെന്നും വനിതാ പഞ്ചായത്ത് അംഗവും വാദിക്കുന്നു.



