വയനാട് ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു….

വയനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളിൽ 157 കുടുംബങ്ങളിലെ 461 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 152 പുരുഷന്മാരും 188 സ്ത്രീകളും 98 കുട്ടികളും 23 പ്രായമായവരുമാണ് ക്യാമ്പിൽ കഴിയുന്നത്. വൈത്തിരി താലൂക്കിൽ 10 ഉം മാനന്തവാടി താലൂക്കിൽ മൂന്നും സുൽത്താൻ ബത്തേരി താലൂക്കിൽ രണ്ടും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.



