കാട്ടാനയാക്രമണത്തിൽ 65കാരന് ദാരുണാന്ത്യം…

നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം.ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.



