സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവാവധി….സർക്കാർ തീരുമാനം….

തൃശ്ശൂർ: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ മൂന്നു ദിവസത്തെ ആർത്തവാവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയില്ല. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തിൽ ഇടംപിടിച്ച ആശയത്തിനു വിദ്യാർഥി സമൂഹത്തിൽനിന്നുൾപ്പെടെ വൻ സ്വീകാര്യത ലഭിച്ചിരുന്നു. നഷ്ടമാവുന്ന ക്ലാസുകൾ നികത്തുന്നതിനായി പ്രത്യേക അക്കാദമിക്‌ പിന്തുണ ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, ഇത് ഉത്തരവായി ഇറങ്ങാത്തതിനാൽ സ്‌കൂൾ തുറന്നു രണ്ടുമാസം പിന്നിട്ടിട്ടും വിദ്യാർഥിനികൾക്ക് അവധി ആനുകൂല്യം പ്രയോജനപ്പെടുത്താനായിട്ടില്ല.

Related Articles

Back to top button