മയക്കുമരുന്ന്, മോഷണം തുടങ്ങിയവയിൽ പ്രതി….യുവാവ് ലൈംഗികാതിക്രമത്തിനും അറസ്റ്റിൽ….

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ചാലിൽ റോഡ് സ്വദേശി നടുവിലകം വീട്ടിൽ ടി.കെ മുഹമ്മദ് സഫദ് (26) ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
പയ്യാനക്കൽ സ്വദേശിനിയായ യുവതി വട്ടക്കിണർ വൈഎംആർസിയിലുള്ള തന്റെ സഹോദരന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയം അയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി ഓടിവന്ന് യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ ആക്രമിക്കുകയും, നാട്ടുകാരുടെ മുന്നിൽവെച്ച് അസഭ്യം പറയുകയും ചെയ്തു.



