വാങ്ങിയ പെട്ടികൾ തുറന്നതേയില്ല, ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച

ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് കോടികൾ വിലമതിക്കുന്ന മരുന്നുകൾ ഉപയോഗിക്കാനാവാതെ നശിച്ചു. പത്തുവോളമായി വെയർഹൗസുകളിൽ കെട്ടിക്കിടന്ന മരുന്നുകളാണ് ഇപ്പോൾ പൂർണ്ണമായും ഉപയോഗശൂന്യമായിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് വാങ്ങിയ മരുന്നുകളും വിവിധ കിറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തുള്ള 16 വെയർ ഹൗസുകളിൽ പെട്ടി പോലും പൊട്ടിക്കാതെ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതിൻറെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഉപയോഗിക്കാത്ത മരുന്നുകൾ നശിപ്പിക്കാൻ അരക്കോടി രൂപയോളം ചെലവ് വരും.
10 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാനാണ് ആരോഗ്യവകുപ്പിൻറെ നീക്കം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ പർച്ചേസുകൾ പരിശോധനയ്ക്ക് വിധേയമാക്കും. മരുന്ന് പർച്ചേസിൽ ദുരൂഹത സംശയിക്കുകയാണ് ആരോഗ്യവകുപ്പ്. മരുന്നുകളും സാധനങ്ങളും ആവശ്യത്തിലധികം വാങ്ങി കൂട്ടിയോ എന്ന് അന്വേഷിക്കും. ഉന്നത ഇടപെടലുകൾ അന്വേഷണ വിധേയമാക്കും.




