നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം….നാല് പേര്‍ക്ക്…..

തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജനറൽ ഹോസ്പിറ്റലിൽ സമീപത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന രണ്ട് പേര് മദ്യ ലഹരിയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിൽ ഇടിച്ച ശേഷം എതിർവശത്തു നിന്നു വന്ന ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ, ഓട്ടോയിലെ രണ്ട് യാത്രക്കാർ, ഒരു ബൈക്ക് യാത്രക്കാരൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്കുകാരന്റെ കാൽ പൂർണ്ണമായും മുറിഞ്ഞുപോയി. കാറിൽ ഉണ്ടായിരുന്നവരെ വഞ്ചിയൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Back to top button