പെൺസുഹൃത്തുമായി സംസാരിച്ചതിനെച്ചൊല്ലി യുവാവിന് നേരെ….

കൊല്ലം: പെൺസുഹൃത്തുമായി സംസാരിച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിൽ (35) ആണ് ഗുരുതരമായി പരിക്കേറ്റത്. വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്നേഷ് (27) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയം കോണത്ത് ജങ്ഷന് സമീപത്തായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ വിഘ്നേഷ്, തന്റെ പെൺസുഹൃത്തിനൊപ്പം വിനിൽ സംസാരിക്കുന്നത് കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും വിനിലിനെ തള്ളിയിട്ട ശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.നെഞ്ചിലും കഴുത്തിലും ഗുരുതരമായി കുത്തേറ്റ വിനിൽ റോഡിൽ വീണു. നാട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്നീട് വീടിന് സമീപത്തുനിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ വിഘ്നേഷിനെ റിമാൻഡ് ചെയ്തു.

Related Articles

Back to top button