വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്…അറസ്റ്റിലായത്….

വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഡെലിവറി ബോയ് ആണ് ജിജില്‍. ഇയാളുടെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തല്‍. ലഹരി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ജിജിലിന്റെ ഗൂഗിള്‍ പേ സ്‌കാനര്‍ ആണ് നല്‍കിയത്. കേസില്‍ ഇതുവരെ മൂന്ന് അധ്യാപികമാര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. പേരാമ്പ്ര സ്വദേശിയായ അധ്യാപിക നീഷ്മയും ഇന്ന് കേസിൽ അറസ്റ്റിലായിരുന്നു. പേരാമ്പ്ര ബിആര്‍എസിലെ അധ്യാപികയാണ് നീഷ്മ. അറസ്റ്റിന് പിന്നാലെ നീഷ്മയെയും പിരിച്ചുവിട്ടിരുന്നു. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

Related Articles

Back to top button