‘ഇപ്പോൾ പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവ് പണം കൊണ്ട് നിറക്കും’; വരുമാനം കൂടിയിട്ടും സാമ്പത്തിക പ്രതിസന്ധി

‘സമ്പദ്വവ്യവസ്ഥയെ ഉത്തേജിപ്പിച്ച്, ഇപ്പോൾ പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവ് നമ്മൾ പണം കൊണ്ട് നിറക്കും.. ഒരു ഗവൺമെന്റിന്റെ ആദ്യത്തെ ഡ്യൂട്ടി പണമുണ്ടാക്കുക എന്നതാണ്, വരുമാനമുണ്ടാക്കുക എന്നതാണ്’…. കേരള മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ നേരത്തെ പറഞ്ഞ വാക്കുകളാണിത്. എന്നാൽ, സംസ്ഥാനത്ത് വരുമാനം കൂടിയിട്ടും സാമ്പത്തിക പ്രതിസന്ധി. ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.



