ഡ്രൈവിങ് ടെസ്റ്റ്….മുൻ മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ് അടിമുടി തിരുത്തി യുഡിഎഫ് സർക്കാർ….

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം തിരുത്തി പുതിയ സർക്കുലർ. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. മോട്ടോർ വാഹന വകുപ്പ് മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയിച്ചു. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് എണ്ണം 50 ആയി ഉയർത്തി. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി

Related Articles

Back to top button