പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പിടിക്കാൻ ചെന്നപ്പോൾ കൂടെ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടി.. പിന്നാലെ..

മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് പ്രതിയെ എലത്തൂർ പൊലീസ് കുടുക്കിയത്. ലോഡ്ജിൽ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഇയാൾ പെൺകുട്ടികളെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

Related Articles

Back to top button