ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവിന്റെ തട്ടിപ്പ്, പാർട്ടി അന്വേഷിക്കുമെന്ന് സണ്ണി ജോസഫ്

ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ് മുൻ സിഇഒയുമായ ബി.എം ജമാൽ പണം തട്ടിയെന്ന വാർത്തയിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രിയും കെ പി സി സി പ്രസിഡൻ്റുമായ സണ്ണി ജോസഫ്. ബി.എം ജമാലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയം പാർട്ടി അന്വേഷിക്കും. നിലവിൽ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.

Related Articles

Back to top button