വിസ്മയ മോഹന്‍ലാലിനെ പിന്തുണച്ച് CPI….

കൊച്ചി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണച്ച വിസ്മയ മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് സിപിഐ. അനുഗ്രഹീത കലാകാരിയായ വിസ്മയയ്‌ക്കൊപ്പമാണെന്നും ഇത്തരം സൈബര്‍ വേട്ടയില്‍ ജനാധിപത്യ ബോധമുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങളെ സംസ്‌കാര ശൂന്യമായി കടന്നാക്രമിക്കുകയെന്നതാണ് സംഘപരിവാര്‍ ശൈലി. ഹിറ്റ്‌ലറുടെയും ഗീബല്‍സിന്റേയും സ്‌കൂളില്‍ നിന്നാണ് ഇവര്‍ ഇത് പഠിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Back to top button