സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി….

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്തുകാര്യമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചത്. സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബി മറുപടി നല്‍കി. പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും എം.എ ബേബി ആവശ്യപെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സംസ്ഥാന നേതൃത്വം തയാറാകണമെന്ന് ആവശ്യപെടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം ഉണ്ടായത്.



