കോതമംഗലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ; പരിക്കേറ്റ നിലയിൽ ഭർത്താവും; ദുരൂഹത

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനി നിവാസി സിനി ബിജു (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൈയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകത്തിൽ അടിമുടി ദുരൂഹത നിഴലിക്കുന്നതായി വ്യക്തമാക്കിയ കോതമംഗലം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്ന് സിനിയെ ഭർത്താവ് ബിജു തന്നെ വെട്ടിക്കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.



