ആളൂരില്‍ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടം…..മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി…

ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പീണിക്കപ്പറമ്പില്‍ ജൂവിന്‍ രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ അഡ്വ. തോമസ് ഉണ്ണിയാടന്‍ എം എല്‍ എ കൈമാറി. അപകടത്തില്‍ പരിക്കേറ്റ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തയ്യില്‍ അനന്തകൃഷ്ണന് ചികിത്സ സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ എത്രയും വേഗം സര്‍ക്കാരില്‍ ലഭ്യമാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ തോമസ് ഉണ്ണിയാടന്‍ എം എല്‍ എ ചുമതലപ്പെടുത്തി.



