M R അജിത് കുമാറിൻ്റെ സസ്പെൻഷൻ…. ‘ഇനി ആരും യുവജനങ്ങളുടെ തല തല്ലി പൊളിക്കാമെന്ന് കരുതേണ്ട….എ ഡി തോമസ് MLA

ആലപ്പുഴ: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് എ ഡി തോമസ് എംഎല്‍എ. വെട്ടേറ്റത് മഴു മറന്നിരുന്നു എന്നാല്‍ മരം മറന്നിരുന്നില്ലെന്ന് പറഞ്ഞാണ് എ ഡി തോമസ് രംഗത്തെത്തിയത്. പി ശശിക്കും എംആര്‍ അജിത് കുമാറിനിമുള്ള മുന്നറിയിപ്പാണ് ഈ നടപടിയെന്ന് എ ഡി തോമസ് വ്യക്തമാക്കി. കേരളത്തിലെ പൊതുജനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ച ദിനമാണ് ഇന്നെന്നും എ ഡി തോമസ് പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ദിനമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു.

‘വെട്ടേറ്റത് മഴു മറന്നിരുന്നു എന്നാല്‍ മരം മറന്നിരുന്നില്ല. വെട്ടേറ്റത് കേരളത്തിന്റെ പൊതു മനഃസാക്ഷിക്കാണ്. കേരളത്തിലെ യുവജനങ്ങളുടെ തലതല്ലി പൊളിക്കാമെന്ന് ഇനി ആരും കരുതരുത്. അത് രക്ഷാപ്രവര്‍ത്തനമാണ് എന്ന് ആരും വാഴ്ത്തി പാടരുത്. പി ശശിമാര്‍ക്കും എംആര്‍ അജിത് കുമാര്‍മാര്‍ക്കും ഉള്ള മുന്നറിയിപ്പാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്’ എന്നും എ ഡി തോമസ് പറഞ്ഞു. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എ ഡി തോമസ് അടക്കമുള്ള കെ എസ് യു പ്രവർത്തകരാണ് പൊലീസ് മർദ്ദനത്തിന് ഇരയായത്.

Related Articles

Back to top button