ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി…..

തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ് ശാഖകൾക്കുപകരം പുതിയവ തുടങ്ങാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പൂട്ടിപ്പോയവയിൽ ചിലതിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.തൃശ്ശൂർമുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 13 ശാഖകളാണ് പൂട്ടിയത്. ഈ ജില്ലകളിലായി 45 കോഫിഹൗസുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 11 വർഷത്തിനിടെ വിരമിച്ചവരും മരിച്ചവരും ഉൾപ്പെടെ 1281 ജീവനക്കാർ കുറഞ്ഞു. വിരമിച്ചവർക്കുപകരം പുതിയ നിയമനം നടത്താൻ കഴിഞ്ഞ രണ്ടുസർക്കാരും അനുമതി നൽകിയിരുന്നില്ല.

Related Articles

Back to top button