തിരിച്ചറിയൽ കാർഡില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾക്ക് യാത്രായിളവില്ല

തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്ത കോളജ് വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ യാത്രായിളവ് അനുവദിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മേഖലയിലെ വിവിധ സ്വകാര്യ ബസ് ഉടമ സംഘടനകളുടെ സംയുക്തസമിതിയാണ് ഈ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും മേഖലയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് നിർബന്ധിത പിങ്ക് നിറത്തിലുള്ള യാത്രായിളവ് കാർഡുകൾ വിതരണം ചെയ്തിട്ടില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ബസ് ഉടമകളുടെ ഈ നീക്കം.

Related Articles

Back to top button