കുവൈറ്റിലും ബഹ്റൈനിലും ഇറാൻ്റെ ആക്രമണം….

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. കുവൈറ്റിലും ബഹ്റൈനിലും പുലർച്ചെ ആക്രമണമുണ്ടായി. കുവൈറ്റിൽ കടൽവെള്ളശുചീകരണ പ്ലാന്റ് ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. വൈദ്യുതകേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം.
തുടർച്ചയായ ഏഴാം ദിവസവും ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തി. ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തതായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ട്രാക്ക് ചെയ്യാനും ലക്ഷ്യമിടാനുമുള്ള ഐആർജിസിയുടെ കഴിവിനെ ഇത് ബാധിക്കുമെന്ന് അമേരിക്കൻ സൈന്യം. ഇറാനിലേക്ക് കരയാക്രമണം നടത്തുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആകാശത്തു വച്ച് പോർവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനാകുന്ന കൂടുതൽ ജെറ്റുകൾ ഇസ്രയേലിലേക്ക് അയക്കാനും ട്രംപിന്റെ നീക്കം.



