എൽഡിഎഫിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ സിപിഐ തയാറല്ലെന്ന് ബിനോയ് വിശ്വം….

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് നിലപാട് പലവട്ടം പറഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തർക്കം മൂർച്ഛിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എൽഡിഎഫിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ സിപിഐ തയാറല്ല. LDF എന്നാൽ ഒരുപാട് പാർട്ടികളുടെ കൂട്ടായ്മയാണ്. ഒരു പാർട്ടിയും മുകളിലോ താഴെയോ അല്ല. സിപിഐ നിലപാട് പല തവണ വ്യക്തമാക്കിയത് ആണ്. സിപിഐക്ക് എൽഡിഎഫ് രാഷ്ട്രീയമാണ് പ്രധാനം.ആ രാഷ്ട്രീയത്തിന് ക്ഷതം ഉണ്ടാക്കാൻ താല്പര്യം ഇല്ല. എൽഡിഎഫ് രാഷ്ട്രീയം മുന്നോട്ട് പോകാനുള്ള നിലപാട് എല്ലാവർക്കും ബാധകമാണ്. ഒരു പാർട്ടിയും മറ്റൊരു പാർട്ടിയേക്കാൾ താഴെയുമല്ല മുകളിലുമല്ല. തർക്കത്തിൽ സിപിഐക്ക് താല്പര്യമില്ല.

Related Articles

Back to top button