തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിന് പൊലീസ് സംരക്ഷണം….ഉത്തരവിറക്കി ഹൈക്കോടതി

അമല മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ സമരത്തില്‍ ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
ആശുപത്രിയുടെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പേരാമംഗലം എസ്എച്ച്ഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ഹര്‍ജിയില്‍ സര്‍ക്കാരിനും, യുഎന്‍എക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നഴ്സുമാരുടെ ശമ്പളവര്‍ധനവില്‍ മാനേജ്മെന്റ് 4000 മുതല്‍ 6000 രൂപ വരെ വര്‍ധിപ്പിച്ചെന്നും സമരം ചെയ്തവരെ പ്രതികാര നടപടികൂടാതെ തിരിച്ചെടുക്കാന്‍ ധാരണയായെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായും അമല മാനേജ്മെന്റ് നിഷേധിച്ചിരുന്നു.



