സ്ത്രീത്വത്തെ അപമാനിച്ച കേസ്…കുരുക്ക് മുറുക്കി പൊലീസ്…ഒന്നാംപ്രതി തൊപ്പി ഒളിവിൽതന്നെ…

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് മഞ്ചേരി പൊലീസ് മഞ്ചേരി സിജെഎം കോടതിയിൽ അപേക്ഷ നൽകുന്നത്. കേസിൽ കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നതാണ് പൊലീസിന്റെ ആവശ്യം.

അതേസമയം, മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയായ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഇപ്പോഴും ഒളിവിലാണ്. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ തൊപ്പി മുൻകൂർ ജാമ്യം തേടിയിട്ടുണ്ടെങ്കിലും മഞ്ചേരിയിലെ കേസിൽ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തൊപ്പിയുടെ കൂട്ടാളികളായിരുന്ന മമ്മു, ജാസി, ഷമീം തുടങ്ങിയവരാണ് മഞ്ചേരിയിലെ കേസിലെ മറ്റുപ്രതികൾ.

Related Articles

Back to top button