ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ടത്….

തിരുവനന്തപുരം നഗരത്തിൽ ഓൺലൈൻ ഓട്ടോ, ടാക്സികൾക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തി. രാത്രികാലങ്ങളിലടക്കം നഗരത്തിൽ സർവീസ് നടത്തുന്ന ഡ്രൈവർമാരിൽ കുറ്റവാളികളുണ്ടെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് തീരുമാനം. ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ഇതില്ലാത്തവരെ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.




