2018ലെ പ്രളയം മനുഷ്യനിർമ്മിതമോ…ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്…

2018ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന ഓഡിയോ സന്ദേശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. മുൻ വൈദ്യുത മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടെ പേരിലുള്ള ഓഡിയോ സന്ദേശമാണ് മാത്യുൽനാടൻ എംഎൽഎ പുറത്തുവിട്ടത്.

എന്നാൽ ഓഡിയോ സന്ദേശം എ ഐ നിർമ്മിതമെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ വിശദീകരണം. സംഭവത്തിൽ സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലാണ്‌ ഇപ്പോൾ ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്. പ്രളയ സമയത്ത് ഡാമുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ഓഡിയോയിൽ പറയുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപണം.

‌പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അതിന്‌ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും വെളിവാക്കുന്ന വിധത്തില്‍ പുറത്തുവന്ന ശബ്ദ രേഖയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്നും ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നുമായിരുന്നു മോത്യു കുഴല്‍നാടന്റെ ആരോപണം. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയില്‍ മുന്‍മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെയും ആരോപണമുണ്ട്.

Related Articles

Back to top button